രാജ്യത്ത് ജനസംഖ്യ നിയന്ത്രണം ആവശ്യമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

രാജ്യത്ത് ജനസംഖ്യ നിയന്ത്രണം ആവശ്യമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യം ശിഥിലമാകുമെന്നും അദ്ദഹം പറഞ്ഞു.

മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ അസന്തുലിതാവസ്ഥ മൂല്യം പുതിയ രാജ്യങ്ങള്‍ ഉയര്‍ന്നു വരുമെന്ന് കോസോവയെയും ദക്ഷിണ സുഡാനെയും സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ജനനനിരക്കിലെ വ്യത്യാസങ്ങള്‍ക്കൊപ്പം ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമുള്ള പരിവര്‍ത്തനങ്ങളും വലിയ കാരണങ്ങളാണെന്നും മോഹന്‍ ഭാഗവത് ആരോപിച്ചു. ജനങ്ങള്‍ തെറ്റിനെതിരെ ശബ്ദം ഉയര്‍ത്തണമെന്നു. എന്നാല്‍ നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply