ഡി.​എം.​കെ സ​ർ​ക്കാ​ർ ആ​ത്മീ​യ​ത​ക്കെ​തി​ര​ല്ലെ​ന്ന്​ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി

ഡി.​എം.​കെ സ​ർ​ക്കാ​ർ ആ​ത്മീ​യ​ത​ക്കെ​തി​ര​ല്ലെ​ന്ന്​ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ബു​ധ​നാ​ഴ്ച ചെ​ന്നൈ അ​ണ്ണാ​മ​ല​പു​ര​ത്ത്​ ദേ​വ​സ്വം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​ള്ള​ലാ​ർ മ​ഹോ​ത്സ​വം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​താ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല ക​ക്ഷി​ക​ൾ ഡി.​എം.​കെ സ​ർ​ക്കാ​ർ ആ​ത്മീ​യ വി​രു​ദ്ധ​മാ​ണെ​ന്ന്​ പ്ര​ച​രി​പ്പി​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. ആ​ത്മീ​യ​ത​യെ രാ​ഷ്ട്രീ​യ​ത്തി​നും സ്വാ​ർ​ഥ​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രാ​യ നി​ല​പാ​ടാ​ണ്​ ഡി.​എം.​കെ​യു​ടേ​തെ​ന്നും സ്റ്റാ​ലി​ൻ വ്യക്തമാക്കി.

Leave A Reply