ഉത്തരാഖണ്ഡ് ഹിമപാതം; മരിച്ചവരിൽ ദേശീയ റെക്കോഡ് ​​ജേതാവ് സവിത കൻസ്‍വാളും

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ലെ ദ്രൗ​പ​ദി കാ ​ദ​ണ്ഡ കൊ​ടു​മു​ടി​യി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ദേ​ശീ​യ റെ​ക്കോ​ഡ് ജേ​താ​വാ​യ പ​ർ​വ​താ​രോ​ഹ​ക സ​വി​ത ക​ൻ​സ്‍വാ​ളും. എ​വ​റ​സ്റ്റ്, മ​ക്കാ​ലു കൊ​ടു​മു​ടി​ക​ൾ 16 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ കീ​ഴ​ട​ക്കി​യാ​ണ് 26കാ​രി​യാ​യ സ​വി​ത റെ​ക്കോ​ഡ് ജേ​താ​വാ​യ​ത്.

ഉ​ത്ത​രാ​ഖ​ണ്ഡ് അ​ഡീ​ഷ​ന​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റ് ടി.​പി. സി​ങ് സ​വി​ത​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മൗ​ണ്ട​നീ​യ​റി​ങ്ങി​ലെ (എ​ൻ.​ഐ.​എം) 34 ട്രെ​യ്നി​ക​ളും ഏ​ഴ് പ​രി​ശീ​ല​ക​രു​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.45ഓ​ടെ​യു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ൽ അ​ക​പ്പെ​ട്ട​ത്. എ​ൻ.​ഐ.​എ​മ്മി​ലെ പ​രി​ശീ​ല​ക​യാ​യി​രു​ന്നു സ​വി​ത. മ​റ്റൊ​രു പ​രി​ശീ​ല​ക​യാ​യ നൗ​മി​യും അ​പ​ക​ട​ത്തി​ൽ​ കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രു​ടേ​ത​ട​ക്കം പത്ത് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തി​ന​കം ക​​ണ്ടെ​ടു​ത്ത​ത്.

Leave A Reply