പാലക്കാട് യുവാവിനെ കുത്തി കൊലപ്പെടുത്തി

പാലക്കാട്: ജില്ലയിലെ കൊടുന്തിരപ്പുള്ളിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. സുഹൃത്തായ റിഷാദാണ് ഹക്കീമിനെ കുത്തിയതെന്നാണ് റിപ്പോർട്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഹക്കീമിന്റെ ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായി പറയുന്നത്. കുത്തേറ്റ ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഹക്കീമിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply