‘ഏലയ്ക്ക’ സു​​ഗന്ധം കൊണ്ട് മാത്രമല്ല ​ഗുണം കൊണ്ടും മുന്നില്‍

‘ഏലയ്ക്ക’ സു​​ഗന്ധം കൊണ്ട് മാത്രമല്ല ​ഗുണം കൊണ്ടും മുന്നിലാണ്. ദിവസവും ഏലയ്ക്ക കഴിച്ചാലുള്ള ​ഗുണം എന്തൊക്കെയാണെന്ന് നോക്കാം.വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 3, വിറ്റാമിന്‍ സി, സിങ്ക്, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. ഇതോടൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയില്‍ സമ്ബന്നമായ അളവില്‍ അടങ്ങിയിട്ടുണ്ട്.

ഏലക്കയില്‍ അടങ്ങിരുന്ന ധാതുക്കളായ മാംഗനീസ് പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു . ദിവസവും ഏലയ്ക്ക കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയാനും സഹായിക്കുന്നു. പച്ച ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുന്നതിനും വളരെ സഹായകരമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മറികടക്കാന്‍, ഒരു ടീസ്പൂണ്‍ പച്ച ഏലക്കാപ്പൊടിയും അല്‍പ്പം തേനും ഒരുമിച്ച്‌ കലര്‍ത്തി ഒരാഴ്‌ച സേവിക്കുക.

ഒട്ടുമിക്ക മാംസാഹാരങ്ങളിലും പച്ച ഏലയ്ക്കാ ചേര്‍ക്കുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ? ഇതിന്റെ കാര്‍മിനേറ്റീവ് ഗുണങ്ങള്‍ കാരണം വയറിലെ ഗ്യാസ് ഒഴിവാക്കാന്‍ സഹായിക്കുന്നു. തല്‍ക്ഷണ ആശ്വാസം ലഭിക്കാന്‍, 2-3 ഏലക്കാ ചവച്ചാല്‍ മതി.

സന്ധികളിലെ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാല്‍ സമ്ബുഷ്ടമാണ് പച്ച ഏലയ്ക്ക. ഇത് മാത്രമല്ല, മോണയില്‍ നീര്‍വീക്കമുണ്ടെങ്കില്‍ ഒരു ഏലയ്ക്ക വായില്‍ വെച്ചാല്‍ മതി. ഒരു ഗ്ലാസ് ചെറുചൂടുള്ള പാലില്‍ ഒരു നുള്ള് ഏലക്കാപ്പൊടിയും മഞ്ഞളും ചേര്‍ത്ത് കുടിക്കുന്നത് ഉടനടി ഫലം ലഭിക്കും.

വായുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ പച്ച ഏലയ്ക്ക നിറഞ്ഞിരിക്കുന്നു. എല്ലാ ഭക്ഷണത്തിനു ശേഷവും ഒരു പച്ച ഏലക്ക ചവച്ചരച്ച്‌ കഴിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.ദിവസവും രണ്ടോ മൂന്നോ ഏലയ്ക്ക കഴിക്കുന്നത് ശീലമാക്കൂ.

Leave A Reply