നിലമ്പൂരിൽ തമിഴ്നാട് സ്വദേശിനിയായ യുവതി മുങ്ങി മരിച്ചു: അപകടം മകൾക്കൊപ്പം കുളത്തിലിറങ്ങിയപ്പോൾ

നിലമ്പൂര്‍: ഗൂഢലൂര്‍ സ്വദേശിനിയായ യുവതി നിലമ്പൂരിലെ കുളത്തിൽ മുങ്ങി മരിച്ചു. ഗൂഢലൂര്‍ ചെമ്പാല സ്വദേശിനിയായ യുവതിയാണ് മുങ്ങിമരിച്ചത്. ഗൂഢല്ലൂർ സ്വദേശി കമല കണ്ണൻ്റേയും യോഗി റാണിയുടെയും മകൾ മഹാലക്ഷ്മിയാണ് ജോലി സ്ഥലത്തെ പുതിയ കുളത്തിൽ മുങ്ങി മരിച്ചത്.

ചാലിയാർ പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലാണ് അപകടം. മഞ്ചേരി സ്വദേശിയുടെ റബർ തോട്ടത്തിലാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കൾ ടാപ്പിംഗ് ജോലി ചെയുന്നത്. പറമ്പിൽ കുടിവെള്ള ആവശ്യത്തിനും കൃഷിക്കുമായി കുഴിച്ച കുളത്തിൽ ഇളയ സഹോദരി രേവതിയുടെയും, 4 വയസുകാരിയായ മകൾ അശ്വരഥയുടെയുമൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുപത്തിയഞ്ച് വയസ്സുകാരിയായ മഹാലക്ഷ്മി അപകടത്തിൽപ്പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മഹാലക്ഷ്മമിയെ രക്ഷിച്ച് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

Leave A Reply