വിന്‍ഡീസിനെതിരെ ഓസീസിന് ജയം

ക്വീന്‍സ്‌ലാന്‍ഡ്: ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയയെ മറികടക്കുകയായിരുന്നു .

58 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. 29 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മാത്യു വെയ്ഡ് ആണ്‌ ഓസ്ട്രേലിയയെ വിജയവര കടത്തിയത്. അവസാന മൂന്ന് ഓവറില്‍ 19 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടത്.

അല്‍സാരി ജോസഫ് എറിഞ്ഞ 18-ാം ഓവറില്‍ ആരോണ്‍ ഫിഞ്ച് (53 പന്തില്‍ 58) പുറത്തായതോടെ ഓസ്ട്രേലിയക്ക് നാല് റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഒഡീന്‍ സ്മിത്ത് എറിഞ്ഞ 19-ാം ഓവറില്‍ പാറ്റ് കമ്മിന്‍സും പുറത്തായി. ആ ഓവറില്‍ വെറും നാല് റണ്‍സ് മാത്രമാണ് ഓസ്ട്രേലിയക്ക് നേടാനായത്. ഇതോടെ അവസാന ഓവറില്‍ 11 റണ്‍സായിരുന്നു ലക്ഷ്യം.

Leave A Reply