നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണവേട്ട; നാല് പേരിൽ നിന്ന് പിടികൂടിയത് 3 കിലോയിലേറെ സ്വർണം

കൊച്ചി: നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണവേട്ട. വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ സ്വർണമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. നാല് യാത്രക്കാരിൽ നിന്നുമായി മൂന്ന് കിലോയിലേറെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. രാവിലെ മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ സ്വർണവും പിന്നീട് വന്ന കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ഒരു കിലോ നൂറ്റി നാൽപത് ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരന്തരമായി സ്വർണ്ണവേട്ട നടക്കുകയാണ്. സംസ്ഥാനത്ത് സ്വർണ്ണ മാഫിയ എത്രത്തോളം പിടിമിറുക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സ്വർണവേട്ട. രണ്ട് മലപ്പുറം സ്വദേശികളും കാസർകോട്, കോഴിക്കോട് സ്വദേശികളുമാണ് ഇന്ന് മാത്രം പിടിയിലായത്.

പ്രതികൾ പൊടി രൂപത്തിലും പേസ്റ്റ് രൂപത്തിലുമാണ് സ്വർണം കടത്തിയത്. കോഴിക്കോട് സ്വദേശിയും കാസർകോട് സ്വദേശിയും ഒരു കിലോ ഗ്രാമിലധികം സ്വർണം കൊണ്ടുവന്നവരാണ്. ഇവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. മലപ്പുറം സ്വദേശികളായ രണ്ട് പേരെ കുറഞ്ഞ അളവിൽ സ്വർണം കടത്തിയതിനാൽ ജാമ്യത്തിൽ വിട്ടു.

Leave A Reply