ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍

തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍ എത്തി .ഐ.എം വിജയന്റെ പേരെഴുതി, എസി മിലാന്‍ താരങ്ങളായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌, റാഫേല്‍ ലിയോ, അലെസ്സിയോ റൊമാനോലി എന്നിവരെല്ലാം ഒപ്പിട്ട, മിലാന്റെ ഒമ്ബതാം നമ്ബര്‍ ജേഴ്‌സിയാണ് ക്ലബ്ബ് അദ്ദേഹത്തിന് സമ്മാനിച്ചത്.

കേരളത്തിലെ എസി മിലാന്‍ ഫുട്‌ബോള്‍ അക്കാദമിയിലെ മുഖ്യ പരിശീലകനായ ആല്‍ബര്‍ട്ടോ ലകാന്‍ഡെലയാണ് വിജയന് നേരിട്ട് ജേഴ്‌സി സമ്മാനിച്ചത്. ഇതിന്റെ വീഡിയോ വിജയന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചു.

Leave A Reply