ദേശീയ ഗെയിംസ്; സാജന് വീണ്ടും സ്വര്‍ണം

രാജ്‌കോട്ട്: നീന്തലില്‍ കേരളത്തിനായി നാലാം മെഡല്‍ നേട്ടവുമായി സാജന്‍ പ്രകാശ്. പുരുഷന്‍മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കിലാണ് സാജന്‍ സ്വര്‍ണം നേടിയത്.1:59.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. ഇത്തവണത്തെ സാജന്‍റെ രണ്ടാം സ്വര്‍ണ നേട്ടമാണിത്.

അസമിന്‍റെ ബിക്രം ചാങ്മായ് വെള്ളിയും ബംഗാളിന്‍റെ ദേബ്നാഥ് സാനു വെങ്കലവും നേടി. നേരത്തെ പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കിലും താരം സ്വര്‍ണം നേടിയിരുന്നു.ചൊവ്വാഴ്ച പുരുഷന്‍മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില്‍ വെള്ളി നേടിയ സാജന്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും വെള്ളി നേടിയിരുന്നു.

Leave A Reply