പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ ഇളനീര്‍ ആരോഗ്യത്തിനും ഉണര്‍വിനും ഉത്തമം

പ്രകൃതിയിലെ ഏറ്റവും ശുദ്ധമായതും നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നാളികേരം .മലയാളിയുടെ കല്‍പ്പവൃക്ഷമായ തെങ്ങില്‍ നിന്ന്​ ലഭിക്കുന്ന ഇളനീര്‍ മികച്ച ഒരു എനര്‍ജി ഡ്രിങ്കാണ്. പ്രകൃതിദത്തമായ ഈ ശീതളപാനീയം ആരോഗ്യത്തിന് നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്​, വിറ്റാമിന്‍ സി, കാത്സ്യം, ഫൈബറുകള്‍ എന്നിവയാല്‍ സമ്ബന്നമാണ്​ ഇളനീര്‍.

ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാന്‍ ഇളനീരിന്​ കഴിയും. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍. കുറഞ്ഞ കലോറിയും സ്വാഭാവികമായ എന്‍സൈമുകളും ധാതുക്കളും ചേര്‍ന്ന ഈ പാനീയത്തിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്. 100 മില്ലിലിറ്റര്‍ ഇളനീരില്‍ ഏതാണ്ട് അഞ്ചുശതമാനം പഞ്ചസാരയാണ് ഉള്ളത്.

ഗ്ലൂക്കോസും ഫ്രക്ടോസും ഏതാണ്ട് തുല്യ അളവിലുണ്ട്. ഇളനീരില്‍ കൊളസ്‌ട്രോള്‍ ഒട്ടുമില്ല. തീര്‍ത്തും ഫാറ്റ് ഫ്രീയാണ് ഇളനീര്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . ഭക്ഷണത്തിന്​ മുമ്ബ്​ ഒരു ഗ്ലാസ്​ ഇളനീര്‍ കുടിക്കുന്നത്​ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാനും സഹായിക്കും. ഊര്‍ജം നല്‍കാനുള്ള പ്രത്യേക കഴിവുള്ള ഇളനീര്‍ ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വരെ പറയുന്നു. കായികാധ്വാനമുള്ള ജോലികള്‍, വര്‍ക്കൌട്ടുകള്‍ എന്നിവയ്ക്ക് ശേഷം കുടിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണ് ഇളനീർ.

ദഹനസഹായിയായും ഇത്​ പ്രവര്‍ത്തിക്കുന്നു. കിടക്കുന്നതിന്​ മുമ്ബ്​ ഇളനീര്‍ കുടിക്കുന്നത്​ വഴി ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും. അതിരാവിലെ വെറും വയറ്റില്‍ ഇളനീര്‍ കുടിക്കുന്നതും​ ഏറേ ഗുണകരമാണ്​. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. ഒപ്പം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാനും ഇളനീര്‍ സഹായിക്കും. ഇളനീര്‍ കുടിക്കുന്നത് ചര്‍മ്മത്തിനും ഏറെ നല്ലതാണ്.

Leave A Reply