സ്‌കൂട്ടറും, കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

മണിമല:മൂവാറ്റുപുഴ-പുനലൂർ ഹൈവേയിൽ മണിമല കരിമ്പനക്കുളത്ത് സ്‌കൂട്ടറും, കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മണിമല കൊക്കപ്പുഴ (പുതിയോട്ട്) തങ്കച്ചൻ ,ഭാര്യ ഉഷ എന്നിവരാണ് മരിച്ചത് .ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മണിമലയിൽ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ. എതിരെ അമിതവേഗത്തിൽ വന്ന കാർ ഇവരുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ചിറ്റാർ സ്വദേശികളുടെതാണ് കാർ. തങ്കച്ചൻ സംഭവസ്ഥലത്ത് വച്ചും ഉഷ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയുമാണ് മരിച്ചത്.

Leave A Reply