‘തെലങ്കാന രാഷ്ട്രീയം പുതിയ ചുവടിലേക്ക്…’; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ കെ.സി.ആര്‍

കെ. ചന്ദ്രശേഖര റാവുവിന്റെ ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഭാരതീയ രാഷ്ട്രീയ സമിതി എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചത്. തെലങ്കാന രാഷ്ട്രീയ സമിതി ഇനി ബിആര്‍എസ് എന്ന പേരിലറിയപ്പെടും. തെലങ്കാന ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു കെ. ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി പ്രഖ്യാപനം.

ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് എത്താനുള്ള കെസിആറിന്റെ സുപ്രധാന നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക പാര്‍ട്ടികളെ കൂട്ടി ബിജെപിയ്ക്ക് ബദലൊരുക്കുകയാണ് ബിആര്‍എസ് ലക്ഷ്യമിടുന്നത്.

Leave A Reply