കെ.സി.ആറിന്റെ ദേശീയ പാർട്ടി പ്രഖ്യാപനം ഉച്ചക്ക്?; ആകാംഷയോടെ അണികൾ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി പ്രസിഡൻറുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ ദേശീയ പാർട്ടി പ്രഖ്യാപനം ഉച്ചക്ക് 1.19ന് നടക്കും. മുഹൂർത്തമായതിനാലാണ് ഈ സമയത്ത് തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്) തങ്ങളുടെ പേര് മാറ്റി ഭാരതീയ രാഷ്ട്ര സമിതിയായി പ്രഖ്യാപനം നടത്തുക. മിഷൻ 2024 എന്ന പേരിലുള്ള ദേശീയ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് പാർട്ടി പ്രഖ്യാപനം.

2018 മുതൽ കെ.സി.ആർ ദേശീയ സ്വപ്‌നം കൊണ്ടുനടക്കുന്നുണ്ട്. ബിജെപിയെയും കോൺഗ്രസിനെയും തുല്യരീതിയിൽ അദ്ദേഹം ആക്രമിക്കാറുണ്ട്. ഇപ്പോൾ ബിജെപിക്കെതിരെ നേരിട്ടുള്ള ആക്രമണങ്ങൾക്കും അദ്ദേഹം വേഗത കൂട്ടിയിട്ടുണ്ട്.

എന്നാൽ സംസ്ഥാന ഭരണത്തിലെ പോരായ്മകൾ മറച്ചുവെക്കാനുള്ള റാവുവിന്റെ തന്ത്രമാണ് ദേശീയ രാഷ്ട്രീയമെന്നാണ് ബിജെപി തെലങ്കാന വക്താവ് എൻ.വി സുഭാഷ് പറയുന്നത്. ‘നൂറു കോടി മുടക്കി 12 സീറ്റുള്ള എയർക്രാഫ്റ്റ് വാങ്ങിയത് പുതിയ പാർട്ടിക്കായാണ്, പൊതുപണം ഇങ്ങനെ മോഷ്ടിക്കുന്നത് ബിജെപിക്ക് അംഗീകരിക്കാനാകില്ല’ അദ്ദേഹം വിമർശിച്ചു.

Leave A Reply