റോഹിങ്ക്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി അപകടം; മൂന്ന് മരണം

ബംഗ്ലാദേശ് തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി മൂന്നുപേർ മരിച്ചു, 20 പേരെ കാണാതായി. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മുങ്ങിയത്. ചൊവ്വാഴ്ച മലേഷ്യയിലേക്ക് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ബംഗാൾ ഉൾക്കടലിൽ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടു കോസ്റ്റ് ഗാർഡ് ബോട്ടുകൾ വഴി രക്ഷാപ്രവർത്തനം നടത്തുകയാണ്.

ഹാൽബുനിയയിലെ തീരനഗരമായ ഷിൽഖലി ബീച്ചിൽ മൂന്നു റോഹിങ്ക്യൻ വനിതകളുടെ മൃതദേഹം അടിഞ്ഞതായി പൊലീസ് ഇൻസ്‌പെക്ടർ നൂർ മുഹമ്മദ് പറഞ്ഞതായി  റിപ്പോർട്ട് ചെയ്തു.

Leave A Reply