കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ബുധനാഴ്ച ഏറ്റുമുട്ടലുണ്ടായതായി പൊലീസ് അറിയിച്ചു. 12 മണിക്കൂറിനുള്ളിൽ ജില്ലയിൽ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടൽ നടക്കുന്നത്.

തെക്കൻ കശ്മീർ ജില്ലയിലെ മൂലു പ്രദേശത്ത് സുരക്ഷാ സേന ബുധനാഴ്ച പുലർച്ചെ തിരച്ചിൽ നടത്തുന്നതിനിടെസൈന്യത്തിന് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് പറഞ്ഞു. ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave A Reply