ദമ്പതികളെ കെട്ടിയിട്ട് 25 പവന്‍ കവര്‍ന്നു; കവര്‍ച്ചാ സംഘം അറസ്റ്റില്‍

പാലക്കാട്: വടക്കാഞ്ചേരിയില്‍ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ തമിഴ്‌നാട്ടുകാരായ ആറുപേരാണ് പിടിയിലായത്. 25 പവന്‍ സ്വര്‍ണവും പതിനായിരം രൂപയുമാണ് വീട്ടില്‍ കയറി ആക്രമിച്ച് കവര്‍ന്നത്. ഈ മാസം 22നായിരുന്നു ഇവര്‍ വീട്ടിലെത്തി മോഷണം നടത്തിയത്. ദേശീയപാതയ്ക്ക് സമീപത്തുള്ള ദമ്പതികളുടെ വീടിന് മുന്നില്‍ വച്ച് വാഹനം നിര്‍ത്താതെ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് ദമ്പതികള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഈ സമയം ആറംഗസംഘം ദമ്പതികളെ ബന്ധിയാക്കിയ ശേഷം പണവും സ്വര്‍ണവും കവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കവര്‍ച്ച നടത്തിയ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് കണ്ടെത്തി. പിന്നാലെ ഈ സംഘവുമായി ചേര്‍ന്ന് മോഷണം നടത്തുന്ന ചിലരെ പൊലീസ് പിടികൂടി. അവരില്‍ നിന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

Leave A Reply