മണ്ണാർക്കാട് വീട് തകർന്നു വീണു

മണ്ണാർക്കാട്: ശിവൻകുന്ന് ലക്ഷം വീട് കോളനിയിലെ ആർ. രാജുവിന്റെ വീട് തകർന്നു വീണു. ഇന്നലെ രാത്രിയാണ് സംഭവം. രാജു മാത്രമാണ് ഇവിടെ താമസം. സംഭവസമയത്ത് രാജുവീട്ടിലുണ്ടായിരുന്നില്ല. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിലെ ലോഡിംഗ് തൊഴിലാളിയാണ് രാജു. ഇന്നലെ ലോഡിംഗ് കഴിഞ്ഞ് രാത്രി സഹോദരിയുടെ വീട്ടിൽ പോയതാണ് രക്ഷയായത്. രാജുവിന് വീട് പുനർ നിർമ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് വാർഡ് കൗൺസിലർ ടി.ആർ. സെബാസ്റ്റ്യൻ പറഞ്ഞു.

Leave A Reply