ഇക്വഡോറിൽ ജയിലിൽ സംഘർഷം; 15 പേർ കൊല്ലപ്പെട്ടു

ക്വിറ്റോ: ഇക്വഡോറിലെ കോട്ടോപാക്സി ജയിലുലുണ്ടായ സംഘർഷത്തെ തുടർന്ന് 15 തടവുകാർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ മൃദദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്നും സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും കോട്ടോപാക്സി ഗവർണർ അറിയിച്ചു.

ഇക്വഡോറിലെ ജയിൽ സംവിധാനത്തിന്റെ പരാജയം കാരണമുണ്ടാകുന്ന ഏറ്റവും ഒടുവിലത്തെ അക്രമ സംഭവമാണ് ഇത്. രാജ്യത്തെ ജയിൽ സംവിധാനത്തിന് സമഗ്രമായ നയമില്ലെന്നും തടവുകാർ അപകടകരവും തിരക്കേറിയതുമായ ജയിലുകളിലാണ് ഉള്ളതെന്നും ഇന്റർ അമേരിക്കൻ കമ്മിഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇക്വഡോറിലെ ജയിലുകളിൽ ഏകദേശം 33,500 പേരുണ്ട്. ഇത് ജയിലുകളുടെ പരമാവധി ശേഷിയേക്കാൾ 11.3 അധികമാണ്.

Leave A Reply