പാകിസ്ഥാനിൽ നിന്ന് കഴുതകളെയും നായ്ക്കളെയും ഇറക്കുമതി ചെയ്യാൻ ഒരുങ്ങി ചൈന

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് കഴുതകളെയും നായ്ക്കളെയും ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിലെയും സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും നടത്തിയ ചർച്ചയിൽ പാകിസ്ഥാനിൽ നിന്ന് കഴുതകളുടെയും നായ്ക്കളുടെയും മാംസം ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചതായി ജിയോ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.

പാക്കിസ്ഥാനിൽ നിന്ന് മാംസം കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് ചൈനീസ് അംബാസഡറുമായി പലതവണ സംസാരിച്ചിരുന്നതായും സെനറ്റർ അബ്ദുൾ ഖാദർ, കമ്മിറ്റിയെ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ മൃഗങ്ങൾക്ക് താരതമ്യേന വില കുറവായതിനാൽ പാകിസ്ഥാന് അവിടെ നിന്ന് ഇറക്കുമതി ചെയ്യാമെന്നും തുടർന്ന് ഇതേ ഇറച്ചി ചൈനയിലേക്ക് കയറ്റുമതി ചെയ്യാമെന്നും സമിതിയിലെ ഒരു അംഗം നിർദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Leave A Reply