ഉത്തരാഖണ്ഡില്‍ ഹിമപാതം; 28 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയില്‍ ഹിമപാതം. 28 പേരാണ് പര്‍വതത്തില്‍ കുടുങ്ങിയത്. എട്ട് പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഏതാനും പേര്‍ മരണപ്പെട്ടതായും സൂചനകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. നെഹ്‌റു മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശീലക സംഘമാണ് കുടുങ്ങിയത്. 8 പേരെ രക്ഷപ്പെടുത്തിയതായും കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും ഉത്തര്‍കാശി ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചിട്ടുണ്ട്.

Leave A Reply