കാമുകിയോടൊപ്പം പുറത്തുപോകാന്‍ സഹായം ചോദിച്ച്‌ ആരാധകന്‍; ഞെട്ടിച്ച്‌ അമിത് മിശ്ര

മുംബൈ: ക്രിക്കറ്റ് താരങ്ങളും ആരാധകരും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും ഇടപെടലുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു .മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്രയാണ് ഇത്തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സംഭവം രസകരമാണ്. ആരാധകന്‍റെ ആവശ്യം മറ്റൊന്നുമല്ല. കാമുകിയോടൊപ്പം പുറത്തുപോകാന്‍ പണം നല്‍കി സഹായിക്കണമെന്നായിരുന്നു ആരാധകന്‍റെ ആഗ്രഹം. അമിത് മിശ്രയോട് 300 രൂപ മാത്രമാണ് ആരാധകന്‍ ചോദിച്ചത്, വലിയ തുകയല്ല. കാമുകിയോടൊപ്പം ഡേറ്റിങ്ങിനു പോകാന്‍ 300 രൂപ തന്ന് സഹായിക്കണമെന്നും . ഇത് ഓണ്‍ലൈനില്‍ അയയ്ക്കാമോ എന്നും ആരാധകന്‍ ട്വിറ്ററില്‍ ചോദിച്ചു. കാശ് അയക്കേണ്ടതിനുള്ള മാര്‍ഗങ്ങളും കൃത്യമായി പറഞ്ഞായിരുന്നു അഭ്യര്‍ത്ഥന.

ചില ആളുകളെങ്കിലും ഇത്തരം ആവശ്യങ്ങള്‍ നിരസിക്കാറുണ്ട്. എന്നാല്‍ അമിത് മിശ്ര അത് ചെയ്തില്ല. ആരാധകന്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ പണം നല്‍കി പോയി കറങ്ങിയിട്ട് വാ എന്നായിരുന്നു അമിത് മിശ്ര പറഞ്ഞത്. 300 രൂപ ആവശ്യപ്പെട്ടയാള്‍ക്ക് താരം 500 രൂപ നല്‍കി. പേയ്മെന്‍റിന്‍റെ വിശദാംശങ്ങളും മിശ്ര ട്വിറ്ററില്‍ പങ്കുവച്ചു. 500 രൂപ ഇട്ടതിന്‍റെ സ്ക്രീന്‍ ഷോട്ടിനൊപ്പം ഡേറ്റിങ്ങിന് ആശംസയും നേര്‍ന്നു. താരത്തിന്‍റെ ട്വീറ്റിന് താഴെ നിരവധി പേരാണ് അഭിനന്ദന സന്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave A Reply