ദേശീയ ഗെയിംസ്; 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ സ്വര്‍ണം നേടി സജന്‍ പ്രകാശ്

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസില്‍ കേരളം രണ്ടാം സ്വര്‍ണം സ്വന്തമാക്കി . പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തില്‍ ഒളിമ്ബ്യന്‍ സജന്‍ പ്രകാശാണ് കേരളത്തിനായി സ്വര്‍ണം നേടിയത്.55.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സജന്‍ സ്വര്‍ണം നേടിയത്.

ഞായറാഴ്ച നടന്ന 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ സജന്‍ വെള്ളി മെഡല്‍ നേടിയിരുന്നു. 1:52.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി മെഡല്‍ നേടിയത്. കര്‍ണാടകയുടെ അനീഷ് ഗൗഡയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.

ഞായറാഴ്ച നടന്ന വനിതാ റോവിങ്ങില്‍ ഫോര്‍ വിഭാഗത്തില്‍ കേരളം സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. വിജിന മോള്‍, ആവണി, അശ്വിനി കുമാരന്‍, അനുപമ ടി.കെ എന്നിവരാണ് കേരളത്തിനായി സ്വര്‍ണം നേടിയത്.

Leave A Reply