ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 237 റണ്‍സ്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്കോര്‍.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുക്കുകയായിരുന്നു . കെ എല്‍ രാഹുല്‍(28 പന്തില്‍ 57), രോഹിത് ശര്‍മ്മ(37 പന്തില്‍ 43), സൂര്യകുമാര്‍ യാദവ്(22 പന്തില്‍ 61), വിരാട് കോലി(28 പന്തില്‍ 49*), ഡികെ(7 പന്തില്‍ 17*) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍.

ആദ്യ നാല് പന്തില്‍ 5 റണ്‍സ് നേടിയ രാഹുല്‍ പിന്നീട് ടോപ് ഗിയറിലായി. ഇതോടെ ഇന്ത്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സിലെത്തി. ഈസമയം കെ എല്‍ രാഹുല്‍ 11 പന്തില്‍ 25 ഉം റണ്‍സ് നേടിയിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷവും രാഹുല്‍ അടി തുടര്‍ന്നപ്പോള്‍ ഇന്ത്യ കുതിച്ചു. 37 പന്തില്‍ ഏഴു ബൗണ്ടറികളുടെയും ഒരു സിക്സറിന്‍റെയും അകമ്ബടിയോടെ 43 റണ്‍സെടുത്ത രോഹിത് ശര്‍മ പത്താം ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായി. ഇതോടെ 96 റണ്‍സിന്‍റെ കൂട്ടുകെട്ട് അവസാനിച്ചു.

Leave A Reply