നിറവയറില്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മൈഥിലി

മൈഥിലി മലയാളികളുടെ പ്രിയ നടിയാണ്. ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിനായി. മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം ഈ വർഷം ഏപ്രിലിൽ ആയിരുന്നു. താരം താൻ അമ്മ ആകാൻ പോകുന്ന വിവരം അടുത്തിടയ്ക്കാണ് പങ്കുവച്ചത് .

മൈഥിലിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോഴിതാ ശ്രദ്ധ നേടുന്നത്. മൈഥിലി ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത് എന്റെ ഏറ്റവും വലിയപ്പെട്ട കുഞ്ഞേ തുടക്കം മുതലേ ഞാൻ നിന്നെ ഒരുപാട് സ്‍നേഹിക്കുകയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞ് അദ്ഭങുതമാണ് നീ. ഓരോ ദിവസവും നിന്റെ സാന്നിദ്ധ്യം ഞാൻ അറിയുന്നുണ്ട്. നിന്റെ ഹൃദയം മൃദുമായി മിടിക്കുന്നത് താൻ അറിയുന്നുണ്ട് എന്ന കുറിപ്പുമായാണ്.

മൈഥിലി-സമ്പത്ത് വിവാഹം 2022 ഏപ്രിൽ 28നായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിയാണ് മൈഥിലി. മൈഥിലി വെള്ളിത്തിരയിലെത്തിയത് പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മൈഥിലിയുടെ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തിയത്.

Leave A Reply