കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തലശ്ശേരി: കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പി. ജംഷീദിനെയാണ് (32) 22 ഗ്രാം കഞ്ചാവുമായി ഇൻസ്‌പെക്ടർ കെ.പി. ഹരീഷ് കുമാറും സംഘവും പിടികൂടിയത്. പട്രോളിങ്ങിനിടയിൽ കൊളശ്ശേരി-വാടിയിൽപീടികയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന് എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തു.

Leave A Reply