കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും എംഡിഎംഎ പിടികൂടി; ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലിറങ്ങിയ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ടയിലെ മുഹമ്മദ്‌ അർഷാദിനെയാണ് (47) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസ്പിടികൂടിയത്. ഇയാളിൽ നിന്നും 1.920 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

ഹോസ്ദുർഗ് എസ്ഐ കെ.പി. സതീശൻ, കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, രജിൽനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പി. ജംഷീദിനെയാണ് (32) 22 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പട്രോളിങ്ങിനിടയിൽ കൊളശ്ശേരി-വാടിയിൽപീടികയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന് എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.

Leave A Reply