പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; കൊല്ലത്ത് ബന്ധു പോലീസ് പിടിയിൽ

കൊല്ലം: കുളത്തുപ്പുഴയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 38കാരനായ ബന്ധു പോലീസ് പിടിയിൽ. കൊട്ടവട്ടം സ്വദേശി സന്തോഷിനെയാണ് കുളത്തുപ്പുഴ പോലീസ് പിടികൂടിയത്. സ്‌കൂളിലെ അധ്യാപകര്‍ക്ക് തോന്നിയ സംശയത്തെ തുടർന്ന് കുളത്തുപ്പുഴ സ്വദേശിനിയായ പതിമൂന്നുകാരിയെ സന്തോഷ് നിരന്തരം പീഡനത്തിനിരയാക്കിയെന്ന വിവരം പുറത്തറിയിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച് പല തവണയായി പീഡിപ്പിച്ചുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

പതിമൂന്ന് വയസുകാരിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെയാണ് അധ്യാപകര്‍ക്ക് സംശയം തോന്നിയത്. ശേഷം സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറംലോകം അറിയുന്നത്. അധ്യാപകര്‍ വിവരം പോലീസിന് കൈമാറുകയായിരുന്നു. പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പ്രതി സമ്മതിച്ചെന്ന് കുളത്തുപ്പുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്‍ ഗിരീഷ് വ്യക്തമാക്കി. പ്രതിയുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Leave A Reply