‘പ്രേമനന്‍ വനിതാ ജീവനക്കാരോട് മോശമായി പെരുമാറി’; കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിൽ അച്ഛനെയും മകളേയും മര്‍ദിച്ച ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു. ജീവനക്കാര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സിഐടിയു നേതാവ് സി കെ ഹരികൃഷ്ണന്‍ പറഞ്ഞു. നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെങ്കിലും ജീവനക്കാര്‍ പ്രേമനനെ മര്‍ദിച്ചിട്ടില്ലെന്നാണ് സിഐടിയു നേതാവിന്റെ അവകാശപ്പെട്ടു.

പ്രേമനനെ തള്ളിമാറ്റുക മാത്രമാണ് ജീവനക്കാർ ചെയ്ത്. എന്നാല്‍ അതുപോലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഡിപ്പോയിലെ വനിതാ ജീവനക്കാരോട് പ്രേമനന്‍ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണന്‍ ആരോപിച്ചു. ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസി എടുത്ത നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെക്കൂടി കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്പെന്റ് ചെയ്തത്.

Leave A Reply