പേവിഷ ബാധയേറ്റ് കറവപശു ചത്തു

 

കരിമ്പ ഗ്രാമപഞ്ചായത്തിൽ പേവിഷ ബാധയേറ്റ് കറവപശു ചത്തു. മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ സ്ഥലത്തെത്തി പരിശോധിച്ചു. പശു ചത്തത് പേവിഷബാധ ഏറ്റാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. ഇതോടെ പശുവിൻപാലും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ച 15 വീട്ടുകാർക്ക് ഭീതിയായി. കുട്ടികളും മുതിർന്നവരും അടക്കം 30 പേർ പാലും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ചതായി അറിയുന്നു. ഇവർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടി.

ഈയിടെ പ്രസവിച്ച പശുവിന്റെ പാൽ ഉപയോഗിച്ച് ഉണ്ടാക്കിയ തൈര് 15 വീട്ടുകാർക്ക് വിതരണം ചെയ്തിരുന്നു. ഈപ്രദേശത്ത് നിരവധി പേർ ഉപജീവനത്തിന് പശുക്കളെയും ആടുകളെയും വളർത്തുന്നുണ്ട്. സംഭവമറിഞ്ഞ ആരോഗ്യ വകുപ്പ് ജീവനക്കാരും മൃഗാശുപത്രി ജീവനക്കാരും പ്രദേശത്ത് ബോധവത്ക്കരണം നടത്താനുള്ള ഒരുക്കത്തിലാണ്.

Leave A Reply