റോഡരികിലെ സ്ലാബുകള്‍ അപകട ഭീഷണിയാകുന്നു

 

കെട്ടിടം പൊളിച്ചുനീക്കിയത്തിനെ തുടർന്ന് റോഡരികിൽ കിടക്കുന്ന സ്ലാബുകൾ അപകട ഭീഷണിയാകുന്നു. ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ടൗണ്‍ഹാള്‍ റോഡില്‍ നിന്ന് ഠാണാ-ബസ് സ്റ്റാന്‍ഡ് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് സ്ലാബുകൾ കിടക്കുന്നത്.

ഇതിന്റെ അവശിഷ്ടങ്ങളെല്ലാം നീക്കിയെങ്കിലും മുന്നിലുണ്ടായിരുന്ന സ്ലാബുകൾ മാത്രം നീക്കിയിട്ടില്ല. ചെരിഞ്ഞുനില്‍ക്കുന്ന നിലയിലുള്ള നാല് സ്ലാബുകൾ പ്രധാന റോഡില്‍ നിന്ന് ടൗണ്‍ഹാള്‍ റോഡിലേക്ക് തിരിയുന്ന വാഹനങ്ങള്‍ക്കാണ് ഇത് ഏറെ ഭീഷണിയാകുന്നത്.

വീതി കുറഞ്ഞ ഏറെ തിരക്കേറിയ ഈ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ സ്ലാബില്‍ തടഞ്ഞു വീഴുന്നത് പതിവാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്വകാര്യ വ്യക്തി പഴയ കെട്ടിടം പൊളിച്ച് പിന്നിലേക്ക് മാറി ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്ന് പുതിയ കെട്ടിടം നിർമിച്ചിട്ടുണ്ട്. എത്രയും വേഗം സ്ലാബുകള്‍ നീക്കി റോഡിലെ തടസ്സം പരിഹരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Leave A Reply