പ്രസവം കഴി‌ഞ്ഞ് വെറും മാസങ്ങൾ, പുതിയ ചിത്രത്തിനായി കളരി പരിശീലനവുമായി കാജൽ അഗർവാൾ

ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിനായി അതിതീവ്ര പരിശീലനവുമായി കാജൽ അഗർവാൾ. ചിത്രത്തിനായി കളരി പരിശീലിക്കുന്നതിന്റെ വീഡിയോ കാജൽ പങ്കുവച്ചിരുന്നു. കമൽഹാസൻ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി താരം ഇപ്പോൾ തിരുപ്പതിയിലാണ്. കാജലും ഭർത്താവ് ഗൗതം കിച്ച്ലുവും പ്രശസ്തമായ തിരുപ്പതി ക്ഷേത്രവും സന്ദർശിച്ചിരുന്നു.

കുഞ്ഞിന് ജന്മം നൽകി ആറ് മാസത്തിന് ശേഷമാണ് കാജൽ വീണ്ടും സിനിമാരംഗത്തേയ്ക്ക് തിരിച്ചെത്തുന്നത്. കളരിപ്പയറ്റ് പരിശീലിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. ഇടയ്ക്കിടെ ബ്രേക്ക് എടുക്കേണ്ടതായി വന്നിട്ടുണ്ടെങ്കിലും കഴി‌ഞ്ഞ മൂന്ന് വർഷമായി താൻ കളരി പഠിക്കുകയാണെന്ന് താരം വീഡിയോയ്ക്കൊപ്പം കുറിച്ചു.

1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. കമൽഹാസനും കാജൽ അഗർവാളും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ട് വർഷമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ചിത്രീകരണം പുനരാരംഭിച്ചതോടെ ഈ വർഷം അവസാനം ചിത്രം പ്രേക്ഷകരിലേയ്ക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Leave A Reply