Roal

ജിതിന്‍റെ ചോദ്യം ചെയ്യല്‍ തുടരുന്നു; ഡിയോ സ്കൂട്ടര്‍ എത്തിച്ച സ്ത്രീയെ സാക്ഷിയാക്കാൻ സാധ്യത

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമിച്ച കേസിലെ പ്രതി ജിതിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്നലെയാണ് ജിതിനെ പോലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. എകെജി സെന്‍റര്‍ ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തുകയാണ് പോലീസിന്‍റെ പ്രധാന ലക്ഷ്യം.ഗൂഡാലോചനയിൽ കൂടുതൽ പേ‍ർ പങ്കെടുത്തിട്ടുണ്ടോയെന്നും ജിതിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുമെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണക്കുകൂട്ടല്‍.

എകെജി സെന്‍റര്‍ ആക്രണത്തിന് മുൻപ് ജിതിന് സ്കൂട്ടറെത്തിച്ച് നൽകിയ സ്ത്രീയെയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ഒപ്പമിരുത്തി ചോദ്യം ചെയ്യും. കേസിൽ ഈ സ്ത്രീയ സാക്ഷിയാക്കാനാണ് നീക്കം. സുരക്ഷ പ്രശ്നം നിലനിൽക്കുന്നതിനാൽ എകെജി സെന്‍ററില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണണോയെന്ന കാര്യം ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടില്ല. എകെജി സെന്‍റര്‍ ആക്രണം നടന്ന് രണ്ട് മാസത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടാൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് അന്വേഷണസംഘം.

Leave A Reply