Roal

ഹർത്താലിനിടെ പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

കൊല്ലം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കൊല്ലം പള്ളിമുക്കിൽ പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൂട്ടിക്കട സ്വദേശി ഷംനാദ് ആണ് പോലീസുകാരെ അക്രമിച്ചത്. ഇയാൾ എസ്ഡിപിഐ കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്‍റാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസുകാർ, ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പോലീസുകാർ എത്തിയ ബൈക്കിൽ ഹർത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു.

അതേസമയം, മട്ടന്നൂരിലെ ആർഎസ്എസ് കാര്യാലയം ആക്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെമ്പടി സ്വദേശി സുജീർ, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെയാണ് പിടികൂടിയത്.

Leave A Reply