Roal

ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഹർത്താലിന്റെ ഭാഗമായി കണ്ണൂർ മട്ടന്നൂരിലെ ആർഎസ്എസ് കാര്യാലയം ആക്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പേർ പോലീസ് പിടിയിൽ. വെമ്പടി സ്വദേശി സുജീർ, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കീച്ചേരിക്ക് അടുത്ത് ചെള്ളേരിയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അതേസമയം, വയനാട് പനമരം ആറാം മൈലിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പനമരം പോലീസ് പിടികൂടി. കുണ്ടാല സ്വദേശികളായ അഷ്റഫ്, അബ്ദുൾ റഷീദ്, മുഹമ്മദലി എന്നിവരാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട രണ്ട് പേരെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച രാവിലെ മാനന്തവാടിയിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് പ്രതികൾ കല്ലെറിഞ്ഞത്. സംഭവത്തിൽ വധശ്രമത്തിനും, സർക്കാരുദ്യോഗസ്ഥന്‍റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമുൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Leave A Reply