Roal

2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

 

മട്ടന്നൂർ ആർഎസ്എസ് കാര്യാലയം ആക്രമിച്ച കേസിലെ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കീച്ചേരിക്ക് അടുത്ത് ചെള്ളേരിയിൽ വച്ച് അറസ്റ്റ ചെയ്തു. വെമ്പടി സ്വദേശി സുജീർ, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11.30 യോടെയായിരുന്നു കണ്ണൂർ മട്ടന്നൂർ ആർഎസ്എസ് കാര്യാലയത്തിൽ പെട്രോൾ ബോംബ് എറിഞ്ഞത്.

അക്രമിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൃത്യം നിർവഹിച്ച രണ്ടുപേരും പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരാണ്. ആസൂത്രിതമായി പെട്രോൾ ബോംബ് തയ്യാറാക്കിയ ശേഷം ആർഎസ്എസ് കാര്യാലയം അക്രമിക്കുക എന്ന പദ്ധതി നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഇരുവരും ഇരുചക്ര വാഹനത്തിൽ എത്തി ആർഎസ്എസ് കാര്യാലയം ലക്ഷ്യമാക്കി പെട്രോൾ ബോംബ് എറിഞ്ഞ് രക്ഷപ്പെട്ടത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

Leave A Reply