Roal

കെ.എസ്.ആർ.ടിസി ബസിന് നേരെ കല്ലെറ്

 

പെരുമൺ ഭാഗത്തേക്ക് പോകാൻ പന്തളം ഡിപ്പോയിൽ നിന്ന് രാവിലെ 7 മണിയോടെ പുറപ്പെട്ട് കെ.എസ്.ആർ.ടിസി ബസിന് നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. ഡ്രൈവർ കുടശനാട് തണ്ടാനുവിള തെറ്റിവിളയിൽ വീട്ടിൽ രാജേന്ദ്രൻ ( 49) ന്റെ വലതു കണ്ണിന് പരിക്കേറ്റു. രാജേന്ദ്രനെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമീപത്തെ മാർക്കറ്റ് ജംഗ്ഷനിൽ എത്തിയപ്പോഴാണ് ബൈക്കിൽ എത്തിയ ഒരാൾ കല്ലെറിഞ്ഞത്. ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു. യാത്ര മുടങ്ങിയതും ചില്ല് തകർന്നതുമായി 36000 രൂപയോളം നഷ്ടമുള്ളതായി ഡ്രൈവർ രാജേന്ദ്രനും കണ്ടക്ടർ രശ്മിയും പന്തളം പൊലീസിൽ മൊഴി നൽകി . പൊലീസ് കേസെടുത്തു രാവിലെ ഹർത്താൽ അനുകൂലുകൾ കടയ്ക്കാട് പബ്ലിക് മാർക്കറ്റിന്റെ പ്രവർത്തനം തടസപ്പെടുത്തി. ബാങ്കുകൾ അടപ്പിച്ചു.

പന്തളം സി.ഐ.എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൻ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രകടനവും യോഗവും പന്തളം ഡിവിഷൻ പ്രസിഡന്റ് അൽ അമീൻ ഉദ്ഘാടനം ചെയ്തു. ഷഫീക്ക്. എസ്. അഷറഫ് ഉളമയിൽ , ഷാജഹാൻ കടക്കാട് കരീം ചേരിക്കൽ എന്നിവർ നേതൃത്വം നൽകി.

Leave A Reply