Roal

നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ

 

നാഷണലിസ്റ്റ് മഹിളാ കോൺഗ്രസിന്റ കാസർകോട് ജില്ലാ കൺവെൻഷൻ 25 ന് കാസർകോട് പുതിയ ബസ്സ്റ്റാൻഡിന് സമീപമുള്ള കല്ലുവളപ്പ് ഹോളിഡേ ഇൻ ഓഡിറ്റോറിയത്തിൽ നടക്കും. എൻ. എം.സി സംസ്ഥാന പ്രസിഡന്റ് അനിത കുന്നത്ത് ഉദ്‌ഘാടനം ചെയ്യും. എൻ.എം.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.സി സീനത്ത് അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാന ജനറൽ സെക്രട്ടറി സന്ധ്യ കണ്ണൂർ മുഖ്യപ്രഭാഷണം നടത്തും. എൻ.സി.പി ജില്ലാ പ്രസിഡന്റ് കരീം ചന്തേര, വൈസ് പ്രസിഡന്റ് ടി.ദേവദാസ്, ട്രഷറർ ബെന്നി നാഗമാറ്റം, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സി ബാലൻ, അഡ്വ. സി വി.ദാമോദരൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കമ്മറ്റിയുടെ പുനഃസംഘടനയും നടക്കും.

Leave A Reply