Roal

ബാസ്‌കറ്റ് ബോള്‍ മത്സരം

 

ഹൈദരാബാദ് റീജിയൺ മേഖലാ ബാസ്‌കറ്റ് ബോൾ മത്സരങ്ങൾ നവോദയ വിദ്യാലയത്തിൽ തുടങ്ങി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. അസി. കളക്ടർ ഡോ.മിഥുൻ പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. പുല്ലൂർപെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ വിശിഷ്ടാതിഥിയായി.

ക്ഷേമകാര്യ അധ്യക്ഷ ഷഹീദ റഷീദ്, ജില്ലാ വ്യവസായ ഓഫീസർ സജിത് കുമാർ , പി.ടി.സി അംഗം വിനോദ് കുമാർ , സി.രാജൻ പെരിയ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ.എം. വിജയകൃഷ്ണൻ സ്വാഗതവും സീനിയർ അധ്യാപകൻ നവീൻകുമാർ ഭക്ത നന്ദിയും പറഞ്ഞു. ബെല്ലാരി, മാണ്ഡ്യ, ദാവൺഗെരെ, കാരയ്ക്കൽ, രംഗറെഡ്ഢി, വിജയനഗരം, എറണാകുളം, കോഴിക്കോട് ക്ലസ്റ്റർ ടീമുകളാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്. മൂന്നു വിഭാഗങ്ങളിലായി ആൺപെൺ കുട്ടികളുടെ ടീമുകൾ മത്സരിക്കും. .

Leave A Reply