Roal

പഠന ക്യാമ്പിന് തുടക്കമായി

 

കോഴിക്കോട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാമ്പസ് പഠന ക്യാമ്പിന് തുടങ്ങി. സ: ജോബി ആൻഡ്രൂസ് പഠന സ്കൂളിന്റെ നേതൃത്വത്തിൽ 23,24,25 ദിവസങ്ങളിലായി മുക്കത്ത് വച്ച് സംഘടിപ്പിക്കുന്ന ക്യാമ്പസ് ക്യാമ്പിന്റെ ഉദ്ഘാടനം ഡോ: കെ. എം അനിൽ നിർവഹിച്ചു.

കോഴിക്കോട് ജില്ലയിലെ വിവിധ കോളജുകളിൽ നിന്നായി 250 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.വി അനുരാഗ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സാദിഖ്, മിഥുൻ, ആദിൽ, ജില്ലാ സഹഭാരവഹികളായ ഫിദൽ,
അഖിൽ ടി. കെ എന്നിവർ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് പി.താജുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ടി. വിശ്വനാഥൻ സ്വാഗതവും എസ്എഫ്ഐ സംസ്ഥാന
സെക്രട്ടറിയേറ്റ് അംഗം ജാൻവി കെ സത്യൻ നന്ദിയും പറഞ്ഞു.

Leave A Reply