Roal

കുപ്രസിദ്ധ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ പിടിയിൽ

ശ്രീകണ്ഠപുരം: കുപ്രസിദ്ധ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ പിടിയിലായി. ആലക്കോട് കുട്ടാപറമ്ബിലെ കൊല്ലംപറമ്ബില്‍ മുഹമ്മദി നെയാണ് (43) തളിപ്പറമ്ബ് ഡിവൈ.എസ്.പി എം.പി.വിനോദിന്റെ നിര്‍ദേശപ്രകാരം ആലക്കോട് സി.ഐ എം.പി. വിനീഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. 2021ല്‍ കര്‍ണാടക കനോജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 75 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു മുഹമ്മദ്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ പലയിടങ്ങളില്‍ ആഡംബര ജീവിതം നയിച്ച മുഹമ്മദ് കുട്ടാപറമ്ബിലെ വീട്ടിലെത്തിയതായി ആലക്കോട് പൊലീസിന് വിവരം ലഭിച്ചു . കര്‍ണാടക പൊലീസിന് വിവരം കൈമാറിയതോടെ അന്വേഷണ സംഘം മുഹമ്മദിനെ പിടികൂടാന്‍ വ്യാഴാഴ്ച വൈകീട്ടോടെ ആലക്കോടെത്തുകയായിരുന്നു.

പിന്നീട് സി.ഐ വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുഹമ്മദിന്റെ വീട് വളയുകയായിരുന്നു. പൊലീസിനുനേരെ അക്രമം കാട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദിനെ പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Leave A Reply