Roal

വാട്ട്സ്ആപ്പിലെ സൗജന്യ കോളിംഗ് അവസാനിക്കുന്നതായി റിപ്പോർട്ട്

വളരെ വേഗത്തില്‍ സന്ദേശങ്ങളയയ്ക്കാന്‍ സഹായിക്കുന്ന പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് ധാരാളം ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ, അതിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 400 ദശലക്ഷത്തിലധികം ആണ്. നാളെ മുതല്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പണം നല്‍കേണ്ടി വന്നാലോ. പുതിയ ടെലികോം ബില്ലിന്റെ കരട് തയ്യാറാക്കിയതിന് പിന്നാലെയാണ് ഈ ഊഹാപോഹങ്ങള്‍. 2022ലെ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.

ബില്ലിന്റെ കരട് എല്ലാവര്‍ക്കുമായി DoT യുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതോടൊപ്പം ബില്ലില്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും വകുപ്പ് തേടിയിട്ടുണ്ട്. ബില്‍ പാസായാല്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നടപ്പിസാക്കും. 2022ലെ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ ബില്ലിന്റെ കരടില്‍ നിരവധി പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടെലികോം ലൈസന്‍സ് ഉണ്ടായിരിക്കണം

വാട്ട്സ്ആപ്പ്, സ്‌കൈപ്പ്, സൂം, ടെലിഗ്രാം, ഗൂഗിള്‍ ഡ്യുവോ തുടങ്ങിയ കോളിംഗ്, മെസേജിംഗ് സേവന ആപ്പുകള്‍ക്ക് ഇനിമുതല്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് ടെലികോം കമ്പനികളെപ്പോലെ ലൈസന്‍സ് ആവശ്യമാണ്. പുതിയ ടെലികമ്മ്യൂണിക്കേഷന്‍ ബില്ലില്‍ ഒടിടി പ്ലാറ്റ്ഫോമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആളുകള്‍ വാട്ട്സ്ആപ്പ് കോളിംഗിനും മറ്റ് ആപ്പുകള്‍ക്കും ഫീസ് നല്‍കേണ്ടിവരുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ട്. കാരണം ഈ ആപ്പുകള്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തനത്തിനുള്ള ലൈസന്‍സ് ആവശ്യമാണ്. അതേസമയം, ഈ ലൈസന്‍സ് എങ്ങനെ ലഭിക്കും, വാട്ട്സ്ആപ്പ് ഉള്‍പ്പെടെയുള്ള മറ്റ് ആപ്പുകള്‍ക്കായി എത്ര പണം ചെലവഴിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

ഈ ബില്ലില്‍ ലൈസന്‍സ് ഫീസ് സംബന്ധിച്ച ചില വ്യവസ്ഥകളും സര്‍ക്കാര്‍ ചേര്‍ത്തിട്ടുണ്ട്. ഇത് പ്രകാരം ലൈസന്‍സ് ഫീസ് ഭാഗികമായോ പൂര്‍ണമായോ ഒഴിവാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ഇതോടൊപ്പം റീഫണ്ട് നല്‍കാനുള്ള വ്യവസ്ഥയും ചേര്‍ത്തിട്ടുണ്ട്. ഒരു ടെലികോം അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ദാതാവ് തന്റെ ലൈസന്‍സ് സറണ്ടര്‍ ചെയ്താല്‍, അയാള്‍ക്ക് റീഫണ്ട് ലഭിക്കും.

വാട്സ്ആപ്പിന്റെ സൗജന്യ സേവനം അവസാനിക്കുമോ?

ലൈസന്‍സ് ഫീസിന് ശേഷം എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ ഒന്നും പറയാനാവില്ല. കമ്പനികള്‍ അവരുടെ പ്ലാറ്റ്ഫോമില്‍ ഫീസ് ഈടാക്കാന്‍ തുടങ്ങിയേക്കാം അല്ലെങ്കില്‍ ചില സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് നിങ്ങള്‍ പ്രത്യേകമായി പണം മുടക്കേണ്ടി വന്നേക്കാം. ഇതുകൂടാതെ, കമ്പനികള്‍ക്ക് പരസ്യങ്ങളിലൂടെ നിങ്ങള്‍ക്ക് സൗജന്യ സേവനം നല്‍കാനും കഴിയും. നിലവില്‍ കരട് ബില്ലില്‍ ഒക്ടോബര്‍ 20 വരെ ജനങ്ങളുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഇതിന് ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളൂ.

നിരവധി പുതിയ വ്യവസ്ഥകള്‍ ചേര്‍ത്തിട്ടുണ്ട്

പുതിയ ബില്‍ പ്രകാരം, എല്ലാ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളും ലൈസന്‍സ് എടുക്കുകയും ടെലികോം ഓപ്പറേറ്ററുടെ നിയമങ്ങള്‍ പാലിക്കുകയും വേണം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇത് ആവശ്യപ്പെടുന്നു. ഇതുകൂടാതെ, ഒരു ടെലികോം കമ്പനി പാപ്പരായാല്‍, നല്‍കിയിട്ടുള്ള സ്‌പെക്ട്രത്തിന്റെ നിയന്ത്രണം സര്‍ക്കാരിനായിരിക്കും.

Leave A Reply