Roal

സ്വണവും പണവും തട്ടിയെടുത്തു

 

മാനസിക വൈകല്യമുള്ള യുവതിയെ പ്രണയം നടിച്ച് സ്വർണവും പണവും തട്ടിയെടുത്തു. പരാതിയിൽ പാപ്പിനിശേരി സ്വദേശിനിയായ യുവതിയുടെ പിതാവിന്റെ പരാതിയിലാണ് ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്.

ടൈലറിംഗ് ക്ലാസിന് പോകുന്നതിനായി സ്ഥിരമായി ബസിൽ യാത്ര ചെയ്തിരുന്ന യുവതിയുമായി പ്രണയത്തിലായ താജിർ മാതാവിന് അസുഖമാണെന്ന് പറഞ്ഞ് എട്ടു പവനും അയ്യായിരം രൂപയും തട്ടിയെടുക്കുകയായിരുന്നു. യുവതിയുടെ സ്വർണാഭരണങ്ങൾ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സ്വർണം കൈമാറിയതായി വ്യക്തമായത്. ഇത് മടക്കി നൽകാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്.

Leave A Reply