Roal

കുവൈത്തിൽ അനധികൃതമായി വോട്ട് വാങ്ങുന്നതിൽ ഏർപ്പെട്ട നിരവധി പേർ അറസ്റ്റിൽ

കുവൈത്തിൽ അനധികൃതമായി വോട്ട് വാങ്ങുന്നതിൽ ഏർപ്പെട്ട നിരവധി പേർ അറസ്റ്റിൽ.വോട്ട് വാങ്ങുന്നതിന് രഹസ്യമായി ഏർപ്പാടാക്കിയ വീട്ടിൽനിന്നാണ് നിയമലംഘകരെ പിടികൂടിയതെന്ന് എം.ഒ.ഐ പ്രസ്താവനയിൽ പറഞ്ഞു. കൈമാറാനുള്ളതെന്നു കരുതുന്ന പണവും കണ്ടെടുത്തു.

വോട്ട് കച്ചവടത്തിന്റെ വിവരം ലഭിച്ചതിനെ തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ഉദ്യോഗസ്ഥർ (ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്രിമിനൽ ഇൻസ്പെക്ഷൻ) പബ്ലിക് പ്രോസിക്യൂഷനിൽനിന്ന് അറസ്റ്റ് വാറന്റ് നേടിയ ശേഷം, വീടിനുള്ളിൽ ഇരച്ചുകയറി വോട്ട് വാങ്ങിയവരെ തടഞ്ഞുവെക്കുകയായിരുന്നു. ഇവരെ നിയമനടപടികൾക്കും ചോദ്യംചെയ്യാനുമായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

Leave A Reply