Roal

മിന്നല്‍ ഹര്‍ത്താല്‍ നേരിടണമെന്ന് ഹൈകോടതി; കോടതി ഉത്തരവുകള്‍ ലംഘിച്ച്‌ നടത്തുന്ന ഹര്‍ത്താലുകള്‍ നിയമവിരുദ്ധം

കൊച്ചി: മിന്നല്‍ ഹര്‍ത്താലുകള്‍ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്ന് ഹൈകോടതി. കോടതി ഉത്തരവുകള്‍ ലംഘിച്ച്‌ നടത്തുന്ന ഹര്‍ത്താലുകള്‍ നിയമവിരുദ്ധമാണെന്ന് വിലയിരുത്തി ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ സംബന്ധിച്ച്‌ സ്വമേധയാ കേസെടുത്ത ഡിവിഷന്‍ ബെഞ്ച്, ഹരജി പ്രത്യേകം പരിഗണിക്കുകയും കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിക്കുകയുമായിരുന്നു. ഹര്‍ത്താലിലുണ്ടായ പ്രശ്നങ്ങളും നാശനഷ്ടങ്ങളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു . . ഹരജി വീണ്ടും 29ന് പരിഗണിക്കാന്‍ മാറ്റി.

ഹര്‍ത്താലിന് ഏഴുദിവസം മുമ്ബ് നോട്ടീസ് നല്‍കണമെന്ന് 2019ല്‍ ഹൈകോടതിയുടെ ഉത്തരവുണ്ട്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ എതിര്‍ കക്ഷിയാക്കി വെള്ളിയാഴ്ച രാവിലെതന്നെ കോടതി ഹരജി പരിഗണിക്കുകയായിരുന്നു. കോടതിയലക്ഷ്യ നടപടികളും സ്വമേധയാ സ്വീകരിച്ചിട്ടുണ്ട്. ഹര്‍ത്താലിന്‍റെ പേരിലുണ്ടാകുന്ന അക്രമം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. സ്വകാര്യ സ്വത്തിന് നാശനഷ്ടമുണ്ടാക്കുന്നത് വിലക്കുന്ന നിയമവും കേസെടുക്കുമ്ബോള്‍ പരിഗണിക്കണം. അതേസമയം, അക്രമങ്ങള്‍ തടയാന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായി സര്‍ക്കാറിനുവേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

Leave A Reply