Roal

ഇന്ത്യയിലെ ആദ്യത്തെ സമുദ്രാന്തര്‍ റെയില്‍ തുരങ്കപാത വരുന്നു

ഇന്ത്യയിലെ ആദ്യത്തെ സമുദ്രാന്തര്‍ റെയില്‍ തുരങ്കപാത വരുന്നു.തുരങ്കത്തിന്റെ ഏഴ് കിലോമീറ്ററോളം സമുദ്രാന്തര്‍ഭാഗത്തായിരിക്കും.മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ ഭരണത്തിലേറിയതിന് ശേഷമാണ് ബുള്ളറ്റ് ട്രെയിന്‍ കോറിഡോറിനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായത്. അതിന് മുമ്പ് ടെന്‍ഡറുകള്‍ വിളിക്കുകയും പിന്നീട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുകയുമായിരുന്നു. ആ ടെന്‍ഡറുകള്‍ പുതിയ സര്‍ക്കാര്‍ പുതുക്കുകയായിരുന്നു.

ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ഭൂഗര്‍ഭ സ്റ്റേഷന്‍ മുതല്‍ താനെയിലെ ശില്‍ഫാട്ട വരെയാണ് തുരങ്കം നിര്‍മിക്കുന്നത്. ഭൂമി തുരക്കുന്നതിനുള്ള പ്രത്യേക യന്ത്രവും ന്യൂ ഓസ്‌ട്രേലിയന്‍ ടണലിങ് മെത്തേഡും ഡും (NATM) ഉപയോഗപ്പെടുത്തിയാണ് തുരങ്കപാത നിര്‍മിക്കുന്നത്.
Leave A Reply