Roal

സ്കൂള്‍ ശുചിമുറിയില്‍ കയറി കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കോഴിക്കോട്: സ്കൂള്‍ വിടുന്ന സമയത്ത് സ്കൂള്‍ ശുചിമുറിയില്‍ കയറി കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍.
കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷാണ് (32) പൊലീസിന്റെ പിടിയിലായത്. പ്രമാദമായ സുന്ദരിയമ്മ വധക്കേസില്‍ കോടതി വെറുതെവിട്ട ആളാണ് പോക്സോ കേസില്‍ അറസ്റ്റിലായ ജയേഷ്.വൈകീട്ട് സ്കൂള്‍ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമൊപ്പം സമര്‍ഥമായി സ്കൂള്‍ കോമ്ബൗണ്ടില്‍ പ്രവേശിച്ചശേഷമാണ് സ്കൂളിന്റെ മൂത്രപ്പുരയില്‍വെച്ച്‌ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സുന്ദരിയമ്മ കൊലക്കേസിലെ പ്രതിയായ ജയേഷ് ആണിതെന്ന് പൊലീസിന് സംശയം തോന്നിയിരുന്നു .

മുമ്ബ് ജയേഷിനെക്കുറിച്ച്‌ ചാനലുകളില്‍ വന്ന വാര്‍ത്തകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ചതില്‍ ആളെ തിരിച്ചറിയുകയായിരുന്നു. ജയേഷിനെതിരായി വെള്ളയില്‍, ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ ഈ മാസം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ഇയാള്‍ നഗരത്തിലുണ്ടെന്ന് മനസ്സിലാക്കി പ്രത്യേക സംഘം രൂപവത്കരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ സൗത്ത് ബീച്ച്‌ പരിസരത്തുനിന്നാണ് ഇയാളെ പിടികൂടുന്നത് . ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വെള്ളയില്‍ ഇന്‍സ്പെക്ടര്‍ വി. ബാബുരാജിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ യു. സനീഷ്, ബാവ രഞ്ജിത്ത്, എ.എസ്.ഐ ദീപു കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എന്‍. നവീന്‍, സിവില്‍ പൊലീസ് ഓഫിസര്‍ പി. ജയചന്ദ്രന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രാഥമിക തെളിവെടുപ്പിനുശേഷം പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നാലില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave A Reply