Roal

ഇറാനിൽ കുർദ് യുവതി മരിച്ചതിനെതിരായ പ്രതിഷേധം ശക്തമാകുന്നു; 26 മരണം

ഇറാനിൽ മതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുർദ് യുവതി മരിച്ചതിനെതിരായ പ്രതിഷേധം ശക്തമാകുന്നു . വെള്ളിയാഴ്ച പുലർച്ചെ ഇറാൻ പട്ടണങ്ങളിലും നഗരങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായി.

മഹ്സ അമിനി(22)യുടെ ഖബറടക്കത്തിന് പിന്നാലെ ശനിയാഴ്ച തുടങ്ങിയ രൂക്ഷമായ പ്രക്ഷോഭത്തിൽ പൊലീസുകാരും പ്രതിഷേധക്കാരുമടക്കം 26 പേർ മരിച്ചതായി സർക്കാർ ടി.വി റിപ്പോർട്ട് ചെയ്തു. ഇറാനിലെ 30ലേറെ നഗരങ്ങളിലും വൻ പ്രതിഷേധങ്ങൾ നടക്കുന്നതായും പ്രതിഷേധക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

Leave A Reply