Roal

സ്കൂ​ള്‍ സ​മ​യമാറ്റം: ഖാ​ദ​ര്‍ ക​മ്മി​റ്റി​ ശി​പാ​ര്‍ശ സ​ര്‍ക്കാ​ര്‍ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് എസ്.എം.എഫ്

തേ​ഞ്ഞി​പ്പ​ലം: സ്കൂ​ള്‍ സ​മ​യം രാ​വി​ലെ എ​ട്ടു മു​ത​ലാ​ക്ക​ണ​മെ​ന്ന ഖാ​ദ​ര്‍ ക​മ്മി​റ്റി​ ശി​പാ​ര്‍ശ സ​ര്‍ക്കാ​ര്‍ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് സ​മ​സ്ത കേ​ര​ള സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ന്‍ (എ​സ്.​എം.​എ​ഫ് )സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.മ​ദ്​​റ​സ സം​വി​ധാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ശി​പാ​ര്‍ശ​യാ​ണി​ത്.

സ്കൂ​ള്‍ പ​ഠ​ന​ത്തി​ന് വി​ഘാ​ത​മാ​വാ​ത്ത വി​ധ​ത്തി​ലാ​ണ് മ​ദ്​​റ​സ സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മ​ദ്​​റ​സ​ക​ളെ ല​ക്ഷ്യം​വെ​ച്ചു​ള്ള നീ​ക്ക​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്നും . ജെ​ന്‍​ഡ​ര്‍ ന്യൂ​ട്രാ​ലി​റ്റി​യെ​ന്ന അ​പ​ക​ട​ക​ര​മാ​യ ആ​ശ​യ​ത്തി​നും വ​ര്‍ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​ഭോ​ഗ​ത്തി​നു​മെ​തി​രെ മ​ഹ​ല്ലു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ കാ​മ്ബ​യി​ന്‍ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ദാ​റു​ല്‍ ഹു​ദാ ഇ​സ്​​ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.പ്ര​സി​ഡ​ന്റ് പ്ര​ഫ​സ​ര്‍ കെ. ​ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍, സി.​ടി. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ തൃ​ക്ക​രി​പ്പൂ​ര്‍, ഹം​സ ബി​ന്‍ ജ​മാ​ല്‍ റം​ലി തൃ​ശൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യു. ​മു​ഹ​മ്മ​ദ് ശാ​ഫി ഹാ​ജി സ്വാ​ഗ​ത​വും ചീ​ഫ് ഓ​ര്‍ഗ​നൈ​സ​ര്‍ എ.​കെ. ആ​ലി​പ്പ​റ​മ്ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Leave A Reply