Roal

ജൂനിയർ റെഡ്‌ക്രോസ് കേഡറ്റുകളും അദ്ധ്യാപകരും സ്പർശം പ്രോജക്ടിനൊപ്പം കൈകോർത്തു

 

ജൂനിയർ റെഡ്‌ക്രോസ് കേഡറ്റുകളും അദ്ധ്യാപകരും പെരിന്തൽമണ്ണ ഉപജില്ലയിലെ ‘സ്പർശം ‘ പ്രൊജക്ടിനൊപ്പം കൈകോർക്കും. എഴുത്ത്, വായന, ഗണിതം എന്നിവയിൽ പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടിയാണ് ‘സ്പർശം ‘.

പരിശീലന ക്ലാസിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ എ.ഇ.ഒ കെ.സ്രാജുട്ടി നിർവഹിച്ചു. ജെ.ആർ.സി ഉപജില്ല കോ ഓർഡിനേറ്റർ ഷെൻസി അഗസ്റ്റിൻ, പ്രസിഡന്റ് എസ്. ഷബീർ, പി. അനിൽകുമാർ, ഇ.ടി. പ്രജിഷ, സി.കെ വിദ്യാദാസ്, കെ ഷമീന, വി.കെ സൻസാർ ബീഗം എന്നിവർ നേതൃത്വം നൽകി.

Leave A Reply